കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ ഇരുപത്തിയൊന്ന് ലക്ഷം കടന്നു. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രാകാരം 2110354 ഡോസ് വാക്സിനാണ് ജില്ലയിൽ വിതരണം ചെയ്തത്. ഒന്നാം ഡോസും രണ്ടാം ഡോസ് വാക്സിനുമുൾപ്പടെയുള്ള കണക്കാണിത്. ജില്ലയിൽ 1448626 പേർ ഒന്നാം ഡോസ് വാക്സിനും 661728 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
ഇരുപത്തിയൊന്ന് ലക്ഷം കടന്നു ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ.