പതിനെട്ട് ലക്ഷം കടന്നു ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം.


കോട്ടയം: കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പതിനെട്ട് ലക്ഷം കടന്നു. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ 1836152 ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിൻറെയുമുൾപ്പടെയുള്ള കണക്കുകളാണിത്.


 

 കോവീഷീൽഡ്‌, കോവാക്സിൻ വാക്സിനുകളിലായി ജില്ലയിൽ ഇതുവരെ 1326773 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 509379 പേർ രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചു. ജില്ലയിൽ വാക്സിനേഷൻ യജ്‌ഞം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.

 

 ജില്ലയിൽ 60 വയസിനു മുകളിലുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനുള്ള തീവ്ര വാക്സിൻ വിതരണ യജ്ഞം നടന്നു വരികയാണ്. ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് ഓഗസ്റ് 9 മുതലാണ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്.