കോട്ടയം: കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനുകൾ ഫലപ്രദമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ്ബ് വർഗീസ്. കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് അദ്ദേഹം പറഞ്ഞു.
കൊവാക്സിൻ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിലും കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലും എടുക്കാവുന്നതാണ്. കോട്ടയം ജില്ലയിൽ കൊവാക്സിൻ ഇന്ന് (02.09.2021) ഉച്ചക്ക് ശേഷം 3 മണി വരെ 23 കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഓൺലൈൻ സ്ലോട്ട് ലഭ്യമാകാത്തവർ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കുക. രണ്ട് ഡോസ് വാക്സിൻ നിങ്ങൾക്ക് കൊവിഡിൽ നിന്നും സുരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അറുനൂറ്റിമംഗലം സാമൂഹ്യ ആരോഗ്യകേന്ദ്രം
എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം
ഏറ്റുമാനൂർ സാമൂഹ്യ ആരോഗ്യകേന്ദ്രം
കടപ്ലാമറ്റം സാമൂഹ്യ ആരോഗ്യകേന്ദ്രം
കൂട്ടിക്കൽ സാമൂഹ്യ ആരോഗ്യകേന്ദ്രം
കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
കരിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
സെന്റ് മാത്യൂസ് എൽ പി എസ് അന്തിയാലം
കുറവിലങ്ങാട് താലൂക്ക് ആശുപത്രി
മരങ്ങാട്ട്പിള്ളി കുടുംബ ആരോഗ്യ കേന്ദ്രം
മറവന്തുരുത്ത് കുടുംബ ആരോഗ്യ കേന്ദ്രം
മുണ്ടൻകുന്നു കുടുംബ ആരോഗ്യ കേന്ദ്രം
പാമ്പാടി താലൂക്ക് ആശുപത്രി
പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം
വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം
ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ ആശുപത്രി
വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം
ഒണംതുരുത്ത് കുടുംബ ആരോഗ്യ കേന്ദ്രം
ബ്രഹ്മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം