ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം, ഡബ്ള്യു ഐ പി ആർ 10 ശതമാനത്തിനു മുകളിലുള്ള വാർഡുകളിൽ മാത്രം ഇനി കർശന നിയന്ത്രണങ്ങൾ.


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വീണ്ടും മാറ്റം വരുത്തി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.

 

 ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള വാർഡുകളിൽ മാത്രമായിരിക്കും കർശന നിയന്ത്രണം ഏർപ്പെടുത്തുക. നിലവിൽ സംസ്ഥാനത്ത് പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിനു മുകളിലുള്ള വാർഡുകളിലായിരുന്നു ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

ജില്ലയിലെ 35 തദ്ദേശ സ്ഥാപന മേഖലകളിലെ 128 വാർഡുകളിലാണ് നിലവിൽ നിയന്ത്രണങ്ങൾ തുടരുന്നത്. പുതുക്കിയ നിർദ്ദേശങ്ങൾ പ്രകാരം കൂടുതൽ വാർഡുകൾ നിയന്ത്രണ മേഖലയിൽ നിന്നും ഒഴിവായേക്കും.