ലോകഹൃദയദിനത്തിന്റെ സന്ദേശവുമായി കാരിത്താസ് ആശുപത്രിയുടെ സൈക്ലോത്തൺ ഞായറാഴ്ച്ച.



കോട്ടയം: കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജുബിലിആഘോഷങ്ങളുടെ ഭാഗമായി ലോക ഹൃദയദിനത്തോടനുബന്ധിച്ചു വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ലോക ഹൃദയാരോഗ്യദിനത്തിന്റെ പ്രാധാന്യവും സന്ദേശവും സാധാരണ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ലോക ഹൃദയദിനത്തോടനുബന്ധിച്ചു ജില്ലാ ആരോഗ്യ വകുപ്പുമായി ചേർന്ന് വിപുലമായ പരിപാടികൾ കാരിത്താസ് ആശുപത്രി നടപ്പിൽ വരുത്തുമെന്ന് കാരിത്താസ് ആശുപത്രി ഡയക്ടർ ഫാ. ഡോ.ബിനു കുന്നത്ത് അറിയിച്ചു. ലോകഹൃദയദിനത്തിന്റെ സന്ദേശം ജനങ്ങളിൽ ഏത്തിക്കുന്നതിന്റെ ഭാഗമായി സെപ്തംബർ 26 ഞായറാഴ്ച കാരിത്താസ് ആശുപത്രയിൽ നിന്ന് ആരംഭിച്ചു കോട്ടയം നഗരത്തിലൂടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും യുവജനങ്ങളും പങ്കെടുക്കുന്ന സൈക്ലോത്തൺ (സൈക്കിൾ റാലി) സംഘടിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രി ഡയക്ടർഫാ. ഡോ.ബിനു കുന്നത്ത് അറിയിച്ചു. ലോക ഹൃദയദിനമായ സെപ്തംബർ 29 ബുധനാഴ്ച കാരിത്താസ് എഡ്യുസിറ്റിയിൽ വച്ച് ലോകഹൃദയ ദിനം വിപുലമായ പരിപടികളോടെ ആഘോഷിക്കും എന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ 7 മണിക്ക് കാരിത്താസ് ആശുപത്രയിൽ നിന്ന് ആരംഭിച്ചു കോട്ടയം നഗരത്തിലൂടെ കടന്ന് വരുന്ന ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും യുവജനങ്ങളും പങ്കെടുക്കുന്ന സൈക്ലോത്തൺ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ പോലീസ് സേന, കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ, കോട്ടയം സൈക്ലിങ് ക്ലബ്, ഡക്കത്തലോൺ, എമർജിങ് സൈക്ലിങ് ഓർഗനൈസേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചിട്ടുള്ളത്. കാരിത്താസ് ആശുപത്രി കാമ്പസിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി ഗാന്ധിനഗർ, മെഡിക്കൽ കോളേജ്, പനമ്പലം, വാരിശ്ശേരി, ചുങ്കം വഴി തിരുനക്കര ഗാന്ധി സ്ക്വയറിൽ സമാപിക്കും. കാരിത്താസ് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം സബ് കളക്ടർ രാജീവ് കുമാർ ചൗധാരി സൈക്ലോത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. കാരിത്താസ് ആശുപത്രി ഡയക്ടർ ഫാ. ഡോ.ബിനുകുന്നത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം ഡിവൈഎസ്പി സന്തോഷ്കുമാർ, ജില്ലാ സിഎഫ്എൽടിസി നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ, ഡോ. ജോണി ജോസഫ്, ജില്ലാ ആരോഗ്യവകുപ്പ് മീഡിയ ഓഫീസർ ഡോമി ജോസഫ്, ഡോ. ബോബൻ തോമസ്, ഡോ. ജോബി കെ തോമസ് എന്നിവർ പങ്കെടുക്കും. ലോക ഹൃദയദിനമായ  സെപ്തംബർ 29 ബുധനാഴ്ച്ച കാരിത്താസ് എഡ്യുസിറ്റിയിൽ വൈകുന്നേരം 3 മണിക്ക് ചേരുന്ന പ്രേത്യേക പരിപാടിയിൽ ഹൃദയ ആരോഗ്യ ചികിത്സാ രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച കോട്ടയം ജില്ലയിലെ 10 ഡോക്ടർമാരെ കാരിത്താസ് ഡയമണ്ട് ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. മുൻ സുപ്രീംകോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. കാരിത്താസ് ആശുപത്രി ഡയക്ടർ ഫാ. ഡോ.ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് നിർമ്മല ജിമ്മി, ജില്ലാ പോലീസ് സൂപ്രണ്ട് ഡി. ശില്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗ്ഗീസ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി എൻ വിദ്യാധരൻ, ഡോ. ജോണി ജോസഫ്, ഡോ.ദീപക് ഡേവിസൺ, ഡോ.രാജേഷ് രാമൻകുട്ടി, ഡോ.നിഷ, ഡോ.തോമസ് ജോർജ്, ഡോ.ബോബൻ തോമസ് എന്നിവർ പങ്കെടുക്കും. കാരിത്താസ് ആശുപത്രിയും കോട്ടയം ജില്ലാ പഞ്ചായത്തും, ജില്ലാ പോലീസ് സേനയും സംയുക്തമായാണ് ലോക ഹൃദയദിനപരിപാടികൾ സംഘടിപ്പിക്കുന്നത്.