എരുമേലി: എരുമേലിയിൽ പള്ളി സെമിത്തേരിയിൽ സാമൂഹിക വിരുദ്ധർ അറവ് മാലിന്യങ്ങൾ തള്ളി. എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിലാണ് സാമൂഹിക വിരുദ്ധർ അറവ് മാലിന്യങ്ങൾ തള്ളിയത്. വെള്ളിയാഴ്ച്ച രാതിയാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.
ശനിയാഴ്ച്ച രാവിലെ സെമിത്തേരിയിൽ പ്രാർത്ഥിക്കുന്നതിനായി എത്തിയവരാണ് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തെരച്ചിൽ നടത്തിയതും ചാക്കിൽ കെട്ടിയ നിലയിൽ അറവ് മാലിന്യം കണ്ടെത്തിയത്.
അസംഷൻ ഫോറോനാ പള്ളി വികാരി ഫാ. വറുഗ്ഗീസ് പുതുപറമ്പിൽ പോലീസിൽ പരാതി നൽകുകയും എരുമേലി പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. എരുമേലി എസ്സ് എച്ച് ഓ മനോജ് മാത്യുവിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സെമിത്തേരിക്ക് സമീപമുള്ള മഠത്തിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.