ഏറ്റുമാനൂരിൽ വീടിനുള്ളിൽ കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി ഷോക്കേറ്റ് മരിച്ചു.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീടിനുള്ളിൽ കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. ഏറ്റുമാനൂർ വെമ്പള്ളി കദളിക്കാട്ടിൽ സലിൽ-ശ്രുതി ദമ്പതികളുടെ മകളായ റൂത്ത് മരിയ(ഒന്നര വയസ്സ്) ആണ് മരിച്ചത്.

 

 കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ റൂത്ത് വീടിനുള്ളിലെ ഫ്രിഡ്ജിനു പുറകിൽ ഒളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സലിലും ശ്രുതിയും ജോലിക്കു പോകുന്നതിനാൽ റൂത്ത് മറിയത്തിനെയും സഹോദരി സെയ്‌റയെയും മാതാവിന്റെ ഭാവനത്തിലാക്കിയിരുന്നു.

 

 ഇവിടെ വെച്ചായിരുന്നു അപകടം ഉണ്ടായത്. അയല്പക്കത്തെ കുട്ടികളുമെത്തിയതോടെ ഒരുമിച്ചു കളിക്കുന്നതിനിടെ റൂത്ത് മറിയം വീടിനുള്ളിലെ ഫ്രിഡ്ജിനു പുറകിൽ ഒളിക്കുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ ബന്ധുക്കൾ കുറവിലങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.