കോട്ടയം ജില്ലയിലെ ആദ്യ ഹോമിയോ തൈറോയ്ഡ് ക്ലിനിക് കുറിച്ചി ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ആരംഭിച്ചു.


കോട്ടയം :ജില്ലയിലെ ആദ്യ ഹോമിയോ തൈറോയ്ഡ് ക്ലിനിക് കുറിച്ചി ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ആരംഭിച്ചു. ദേശീയ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിലാണ് ക്ലിനിക്ക് ആരംഭിച്ചത്. പുതിയ ഒ.പി കെട്ടിടത്തിൽ സജ്ജമാക്കിയ ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു.

 

 പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, പഞ്ചായത്തംഗം പ്രശാന്ത് മനന്താനം, ആശുപത്രി സൂപ്രണ്ട് ഡോ. ലീന മേരി കുര്യാക്കോസ്, ആർ.എം.ഒ. ഡോ. എസ്. അഭിരാജ് തുടങ്ങിയവർ പങ്കെടുത്തു. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം.