കോട്ടയം: കേരള യൂണിവേഴ്സിറ്റി നടത്തുന്ന അഞ്ചുവർഷ ബികോം എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കോട്ടയം സ്വദേശിനി. കോട്ടയം വാഴൂർ പുളിക്കൽകവല പുതുപ്പറമ്പിൽ ഗോപാലകൃഷ്ണൻ്റെയും ശോഭനമ്മാളിൻ്റെയും മകൾ കൃഷ്ണ പ്രിയയാണ് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിയമ പഠനം തിരുവനന്തപുരം ലോ അക്കാദമിയിലാണ് പൂർത്തിയാക്കിയത്. സഹോദരി രോഹിണി കൃഷ്ണ കൊമേഴ്‌സ് ഗവേഷക വിദ്യാർത്ഥിനിയാണ്.
ഒന്നാം റാങ്കിന്റെ തിളക്കത്തിൽ കൃഷ്‌ണപ്രിയ!