കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവർ, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവാൻ ഈഴവ


കോട്ടയം: പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ലവ് ജിഹാദ്, നർക്കോട്ടിക്ക് ജിഹാദ് വിവാദ പരാമർശം കെട്ടടങ്ങുന്നതിനു മുൻപ് വീണ്ടും വർഗീയ പരാമർശവുമായി കത്തോലിക്കാ സഭ. കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം നടത്തുന്നുണ്ടെന്ന് ഫാ.റോയ് കണ്ണഞ്ചിറ.

 

 ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ.റോയി കണ്ണൻചിറ ഇന്നലെ വൈകിട്ട് ചങ്ങനാശ്ശേരി അതിരൂപതയിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വിവാദ വർഗീയ പരാമർശം നടത്തിയിരിക്കുന്നത്. കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ പ്രണയം നടിച്ചു ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ് എന്നും

സഭയുടെ മക്കളെ തട്ടിക്കൊണ്ടു പോവാൻ, പ്രണയം നടിച്ച് സ്വന്തമാക്കാൻ ശത്രുക്കൾ, സഭയുടെ എതിർ പക്ഷത്ത് നിൽക്കുന്നവർ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും സഭയുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താൻ ഉണ്ടാവുന്നില്ല എന്നും അദ്ദേഹം സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിൽ പറഞ്ഞു. 2003 മു​ത​ൽ ദീ​പി​ക ബാ​ല​സ​ഖ്യം ഡ​യ​റ​ക്ട​റാണ് ഫാ.റോയി കണ്ണൻചിറ. കു​ട്ടി​ക​ളു​ടെ ദീ​പി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ, ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റ് ഇം​ഗ്ലീ​ഷ് മാ​സി​ക​യു​ടെ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ എ​ന്നീ​നി​ല​ക​ളി​ലും പ്രവർത്തിക്കുന്നത് ഫാ.റോയി കണ്ണൻചിറയാണ്.