കോട്ടയം: ബംഗാൾ ഉൽക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് പ്രഭാവത്തിന്റെ ഫലമായി സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ മഴ ശക്തം. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച മഴ ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമാണ്. ജില്ലയിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അലെർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുലാബ് ചുഴലിക്കാറ്റ്: ജില്ലയിൽ മഴ ശക്തം.