കോട്ടയം: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ - ജനദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്നും, ഇന്ധന വില വർധനവ് നിർത്തലാക്കാണെന്നും, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നുമുള്ള വിവിധ ആവശ്യങ്ങൾ ഉയർത്തി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ഹർത്താൽ തുടരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ-ടാക്സി വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടില്ല. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഹർത്താലിന് എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിനോട് ബി എം എസ് ഒഴികെയുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എംജി, കാലിക്കറ്റ്, കൊച്ചി സർവ്വകലാശാലാ പരീക്ഷകൾ മാറ്റി. പിഎസ്സി പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.
ഭാരത് ബന്ദ്: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ഹർത്താൽ തുടരുന്നു.