ഹർത്താൽ: നിരത്തുകൾ നിശ്ചലം, കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ല.


കോട്ടയം: ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ഹർത്താൽ 5 മണിക്കൂർ പിന്നിട്ടു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള ഹർത്താലിൽ ബി എം എസ് ഒഴികെയുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓട്ടോ-ടാക്സി വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടില്ല. ചരക്ക് വാഹനങ്ങളും ഭാരത് ബന്ദിനോട് പിന്തുണ പ്രഖ്യാപിച്ചു ഇന്ന് സർവ്വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങൾ വിരളമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ജില്ലയുടെ വിവിധ മേഖലകളിൽ നിരത്തുകൾ വിജനമാണ്. കടകമ്പോളങ്ങളും വ്യാപാര വാണീജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.

പൊതുഗതാഗതം നിശ്ചലമായിരിക്കുകയാണ്. ജില്ലയിൽ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ല. പ്രധാന റൂട്ടിൽ അവശ്യ സർവ്വിസുകൾ പോലീസ് നിർദ്ദേശ പ്രകാരവും സംരക്ഷണയോടെയും നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.