കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.
വിഷയത്തിൽ മധ്യസ്ഥ ചർച്ചയിലുപരി തെറ്റായി നടത്തിയ പരാമർശം പിൻവലിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണെന്നും സ്നേഹത്തോടെ പരസ്പരം യോജിച്ചു മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.