കേരളാ കോൺഗ്രസ്സ് ബിഷപ്പിനെ പിന്തുണയ്ക്കുന്നു, പാലാ രൂപതാ ബിഷപ്പിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു മോൻസ് ജോസഫ്.


പാലാ: ലവ് ജിഹാദ് നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ്. ഇന്ന് പാലായിൽ ക്രൈസ്തവ യുവജന പ്രസ്ഥാനങ്ങളായ എസ്എംവൈഎം-കെസിവൈഎം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയറിയിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ മോൻസ് ജോസഫ് എം എൽ എ പങ്കെടുത്തു.

 

 ബിഷപ്പിന്റെ പ്രസ്താവനയിൽ വിവാദമുയർത്തിയ സഹോദരങ്ങൾ യാത്രാത്യവും വസ്തുതയും മനസ്സിലാക്കി വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മോൻസ് ജോസഫ് പറഞ്ഞു. മതേതരത്വ വീക്ഷണത്തോടെയുള്ള സമീപനം എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ്സ് ചെയർമാൻ പി ജെ ജോസഫിന്റെ നിർദ്ദേശ പ്രകാരം പിതാവിനെ സന്ദർശിച്ചതായും കേരളാ കോൺഗ്രസ്സ് പാർട്ടി രാഷ്ട്രീയമായി പിന്തുണയ്ക്കുന്നതായും അറിയിച്ചതായി മോൻസ് ജോസഫ് പറഞ്ഞു.

വിശ്വാസികളോട് നടത്തിയ പ്രസംഗം അപ്പസ്തോലികമായ തന്റെ ദൗത്യം നിര്വഹിക്കുന്നതിനാണെന്നു മനസിലാക്കാൻ നമുക്ക് കടമയുണ്ടെന്നും സഭാമക്കൾ ധാർമ്മികതയുടെ പക്ഷത്തു നിർത്തി മുന്നോട്ടു കൊണ്ട് പോകുക എന്നതുമാണ് രൂപതാ മേലധ്യക്ഷന്റെ കടമയാണെന്നും  അത് ആരും വിവാദമാക്കേണ്ടതില്ല എന്നും അദ്ദേഹം പാലായിൽ പറഞ്ഞു.