കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പുതുതായി 4 കോവിഡ് ക്ലസ്റ്ററുകൾ കൂടി പ്രഖ്യാപിച്ചു. കോവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഏറ്റുമാനൂർ നഗരസഭയിലെ വിസിറ്റേഷൻ കോൺവെന്റ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററുമായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി.
ഏറ്റുമാനൂർ നഗരസഭയിലെ കാർമൽ കൺസ്ട്രക്ഷൻസ് ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായും ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചെറുവള്ളി വടക്കേൽ കോളനി ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായും പ്രഖ്യാപിച്ചു. കോരുത്തോട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ പനക്കച്ചിറ കോളനി വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററായും പ്രഖ്യാപിച്ചു.