കോട്ടയം ജില്ലയിലെ 15 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 15 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 918 ആയി.

 

 കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങളിൽ തിങ്കളാഴ്ച്ച 4 മരണങ്ങളും ചൊവ്വാഴ്ച്ച 11 മരണങ്ങളുമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. കടപ്ലാമറ്റം സ്വദേശി ചാക്കോച്ചൻ(83), വിജയപുരം സ്വദേശി ചന്ദ്രശേഖരൻ നായർ(81), മണർകാട് സ്വദേശിനി ചിന്നമ്മ(89), വൈക്കം സ്വദേശി ഹരിദാസ് എൻ(83), വാഴപ്പള്ളി സ്വദേശിനി ലിസ്സി(65), തിരുവാർപ്പ് സ്വദേശിനി നബീസ(80),

 

 മീനച്ചിൽ സ്വദേശിനി ഓമന(52), കോട്ടയം സ്വദേശിനി പെണ്ണമ്മ(94), കാഞ്ഞിരപ്പള്ളി സ്വദേശിനി ശാന്തമ്മ(61), ഉദയനാപുരം സ്വദേശിനി വത്സല(68), തലയാഴം സ്വദേശി വിജയൻ(76), കോട്ടയം സ്വദേശി അലക്സണ്ടർ കുര്യൻ(58), കോട്ടയം സ്വദേശി ബാലൻ(71 ) കോട്ടയം സ്വദേശി കേശവൻ നമ്പൂതിരി(78), കോട്ടയം സ്വദേശി ഷണ്മുഖവേൽ (71) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.