കോട്ടയം: കോട്ടയം ജില്ലയിലെ 9 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 931 ആയി.
ഇത് കൂടാതെയുള്ള മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം. കോട്ടയം സ്വദേശി ദാസപ്പൻ(70), മീനച്ചിൽ സ്വദേശി ഇന്ദു സുനീഷ്(35), തലയോലപ്പറമ്പ് സ്വദേശി ജോൺ(63), കോട്ടയം സ്വദേശിനി കുഞ്ഞമ്മ(79), കോട്ടയം സ്വദേശിനി ലില്ലിക്കുട്ടി യോഹന്നാൻ(80),
തൃക്കൊടിത്താനം സ്വദേശി സന്തോഷ്(48), വാഴൂർ സ്വദേശി ശശിധരൻ(73), കറുകച്ചാൽ സ്വദേശിനി ത്രേസ്യാമ്മ ആന്റണി(90), കോട്ടയം സ്വദേശി ചാക്കോ(72) എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ മരണമാണ് ഇന്നലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 22,126 ആയി.