കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച്ച 83 കേസുകൾ രജിസ്റ്റർ ചെയ്തു. 56 പേരുടെ അറസ്റ്റും ജില്ലയിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ നിന്നും വെള്ളിയാഴ്ച്ച പോലീസ് 323 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഏറ്റവുമധികം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത് കോട്ടയം ജില്ലയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1451 പേര്‍ക്കെതിരെ കേസെടുത്തു.
ഇന്നലെ അറസ്റ്റിലായത് 476 പേരാണ്. 1597 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7660 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്ത് 186 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.