കോട്ടയം: കോവിഡ് പ്രതിരോധ വാക്സിൻ ഇതുവരെയും സ്വീകരിക്കാത്തവരെ കണ്ടെത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് പ്രതിരോധ വാക്സിൻ ഈ മാസം തന്നെ നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ ജില്ലയിൽ നിലവിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ. വാക്സിൻ ഇതുവരെയും സ്വീകരിക്കാത്തവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടപടി ആരംഭച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവരുടെ സഹായത്താൽ വാക്സിൻ ഇനിയും സ്വീകരിക്കാനുള്ളവരെ കണ്ടെത്തും.
വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നവരെ ബോധവത്കരിച്ചു വാക്സിൻ നൽകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ ജില്ലയിൽ 1371226 പേര് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.