മുഖ്യമന്ത്രിക്ക് ഭീഷണി; കോട്ടയം സ്വദേശിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.


കോട്ടയം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോട്ടയം സ്വദേശിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പനച്ചിക്കാട് നാല്‍ക്കവല ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാത്രി 9 മണിയോടെയാണ് ഇയാള്‍ ക്ലിഫ് ഹൗസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിയം എസ്എച്ച്ഒ ധര്‍മജിത്ത്, എസ്‌ഐ ജിജുകുമാര്‍, ജിഎസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.