ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞത് ധർമ്മം, സമൂഹത്തിൽ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കാൻ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണം; കൃഷ്ണ


പാലാ: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് ധർമ്മമാണെന്നും എന്നും ധർമ്മത്തിന്റെ കൂടെയാണ് ഭാരതീയർ നിന്നിട്ടുള്ളത് എന്നും കൃഷ്ണകുമാർ. പാലായിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കൃഷ്ണ കുമാർ സന്ദർശിച്ചു. ഇത് ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധമാണ്. ലോകം മുഴുവൻ വരും തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നിൽ നിന്നും യുവാക്കളേയും അവരുടെ മാതാപിതാക്കളേയും  മുന്നറിയിപ്പിലൂടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശം മാത്രമാണ് അദ്ദേഹം നൽകിയതെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ എവിടെ ആണ് മതതീവ്രത എന്നും കൃഷ്ണ കുമാർ ചോദിച്ചു. ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരിൽ ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു, സമൂഹത്തിൽ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കാൻ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണം എന്നും കൃഷ്ണ കുമാർ പറഞ്ഞു. ദേവന്മാരുള്ളിടത്തു അസുരന്മാർ വരും. തുടക്കത്തിൽ അസുരന്മാർക്ക് ചെറു വിജയവുമുണ്ടാകും. പക്ഷെ അന്തിമ വിജയം എപ്പോഴും ദേവന്മാർക്കുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. പാലായിലെത്തി ബിഷപ്പിനെ സന്ദർശിച്ചതിനൊപ്പം മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടകേന്ദ്രമായ കുടമാളൂർ സെന്റ് മേരിസ് ദേവാലയത്തിൽ ആർച്ച് പ്രിസ്റ്റ് ഡോ. മാണി പുതിയിടത്തിനെയും കോട്ടയത്ത് ദീപിക ദിനപ്പത്രം മാനേജിങ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻ കുന്നേലിനേയും സന്ദർശിച്ചു.