തിരുവനന്തപുരം-കോട്ടയം-ബെംഗളൂരു സർവ്വീസ് നാളെ മുതൽ ആരംഭിക്കും.


കോട്ടയം: തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന തിരുവനന്തപുരം-കോട്ടയം-ബെംഗളൂരു കെഎസ്ആർടിസി സ്‌കാനിയ സർവ്വീസ് നാളെ മുതൽ ആരംഭിക്കും. തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി, മൈസൂർ, വഴി ബാംഗ്ലൂർ ആണ് സർവ്വീസ്. തിരുവനന്തപുരത്തു നിന്നും ഉച്ചകഴിഞ്ഞു 02:31 നാണു സർവ്വീസ്ഡ് ആരംഭിക്കുന്നത്. രാവിലെ 6 മണിക്ക് ബെംഗളൂരുവിൽ എത്തത്തക്കവിധമാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന സർവ്വീസ് വെളുപ്പിന് നാലരയോടെ തിരുവനന്തപുരത്തെത്തും. ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ

Phone: 0471-2323886 (24 x 7)

email - tvm@kerala.gov.in

 www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

കെഎസ്ആർടിസി ബാംഗ്ലൂർ (24×7)  - 0802-6756666