പാലാ: നർക്കോട്ടിക്ക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി പാലാ എം എൽ എ മാണി സി കാപ്പൻ. ബിഷപ്പിനു പിന്തുണയർപ്പിച്ചു പാലായിൽ ക്രിസ്ത്യൻ യുവജന പ്രസ്ഥാനങ്ങളുടെ പരിപാടിയിൽ എം എൽ എ പങ്കെടുത്തു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയറിയിച്ച് എസ്എംവൈഎം-കെസിവൈഎം യുവജന പ്രസ്ഥാനങ്ങളാണ് പ്രകടനവും സമ്മേളനവും നടത്തിയത്. കോൺഗ്രസ്സ് ബിഷപ്പിന്റെ പ്രസ്താവനയെ എതിർത്തു രംഗത്തുള്ളപ്പോഴാണ് ഘടകകക്ഷി എം എൽ എ കൂടിയായ മാണി സി കാപ്പൻ പരസ്യ പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിരിക്കുന്നത്.
ബിഷപ്പിന്റെ നിലപാടുകളെ പരസ്യമായി പിന്തുണയ്ക്കുന്നതായും ഒരു പിതാവ് കുടുംബാംഗത്തോട് പറഞ്ഞതായി കണ്ടാൽ മതിയെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. പാലാ കുരിശുപള്ളി ജംക്ഷനിൽ നടന്ന മാനവിക സമാധാന ക്ഷമ സദസ്സിലാണ് മാണി സി കാപ്പൻ പങ്കെടുത്തത്.