നർക്കോട്ടിക്ക് ജിഹാദ് പരാമർശം: സമുദായ നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്.


തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക്ക് ജിഹാദ് വിവാദ പരാമർശത്തിൽ സമുദായ നേതാക്കളുടെ യോഗം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരത്ത് ചേരും. 













വിവിധ മതവിഭാഗങ്ങളിൽ മതമേലധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുക്കും. ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീർ മൗലവി, ഡോ. ഹുസൈൻ മടവൂർ, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് സൂസപാക്യം, സി എസ് ഐ ചര്‍ച്ച് മോഡറേററര്‍ ബിഷപ് ധർമ്മരാജ് റസാലം, മാര്‍ത്തോമ്മാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്ത ബർണ്ണബാസ് തിരുമേനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. സമുദായികസ്പർദ്ധ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കർദിനാൾ ബസേലിയസ് മാർ ക്ലിമീസ് കാതോലിക്കാ ബാവയാണ് യോഗം ചേരുന്നതിനു മുൻകൈ എടുത്തിരിക്കുന്നത്. യോഗത്തെ രാഷ്ട്രീയ-മത-സമുദായ നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്.