നാഷണൽ സർവ്വീസ് സ്‌കീം മികച്ച വോളന്റിയർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശിനി, 24 നു രാഷ്ട്രപത്രി പുരസ്കാരം സമ്മാനിക്കും.


കാഞ്ഞിരപ്പള്ളി: നാഷണൽ സർവ്വീസ് സ്‌കീം മികച്ച വോളന്റിയർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശിനി. കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശിനിയും കല്ലമ്മക്കൽ ജോണി-ജിജി ദമ്പതികളുടെ മകളും ചേർപ്പുങ്കൽ മാർ സ്ലീവാ നേഴ്‌സിങ് കോളേജിലെ ഒന്നാം വർഷ ബി എസ് സി നേഴ്‌സിങ് വിദ്യാർത്ഥിനിയുമായ കാതറിൻ എൽസാ ജോൺ ആണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്.

 

 കാളകെട്ടി എ എം എച് എസ് എസ് ലെ നാഷണൽ സർവ്വീസ് സ്‌കീം വോളന്റിയറായിരുന്നു കാതറിൻ. കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച വോളന്റിയറായി കാതറിൻ തെരഞ്ഞെടുത്തിരുന്നു. ഈ മാസം 24 നു ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് പുരസ്ക്കാരം സമ്മാനിക്കും.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രോത്സാഹനവും പിന്തുണയുമാണ് തന്നെ ഈ നേട്ടത്തിന് അർഹയാക്കിയതെന്നു കാതറിൻ പറയുന്നു. ഇതോടെ നാഷണൽ സർവ്വീസ് സ്‌കീമിൽ നിന്നും 2 സംസ്ഥാന അവാർഡും ഒരു ദേശീയ അവാർഡും കരസ്ഥമാക്കിയിരിക്കുകയാണ് ഈ കാഞ്ഞിരപ്പള്ളിക്കാരി.