വൈക്കത്ത് അയൽവാസികളായ യുവാവും യുവതിയും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയില്ലെന്നു പോലീസ്.


വൈക്കം: വൈക്കത്ത് അയൽവാസികളായ യുവാവും യുവതിയും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയില്ലെന്നു പോലീസ്. കുലശേഖരമംഗലം സ്വദേശി ഒറ്റാഞ്ഞിലിത്തറ കലാധരന്റെ മകന്‍ അമര്‍ ജിത്ത്(23), കുലശേഖരമംഗലം സ്വദേശിനീ വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരെയാണ് ഇന്നെലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈക്കം ചെമ്പ് കൊച്ചങ്ങാടിയിലാണ് ആള്‍ താമസമില്ലാത്ത കാടുപിടിച്ച പ്രദേശത്താണ് യുവാവിനെയും യുവതിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്. ഞായറാഴ്ച്ച ഇരുവരെയും കാണാതായതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിനൊരുവിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമര്‍ ജിത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞതും കൃഷ്ണപ്രിയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയുമാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്നു സിഐ എസ്.ശിഹാബുദ്ധീൻ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കുമിടയിൽ പ്രണയം ഉണ്ടായിരുന്നതായി അറിവില്ല എന്നാണു ഇരുവരുടെയും ബന്ധുക്കൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.