സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതല്‍, സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ധനം നല്‍കരുത്; പി ടി തോമസ്.


കോട്ടയം: സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതല്‍ എന്നും സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ധനം നല്‍കരുത് എന്നും പി ടി തോമസ്. പാലാ രൂപതാ മിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ലവ് ജിഹാദ്, നർക്കോട്ടിക്ക് ജിഹാദ് പരാമര്ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും കത്തോലിക്കാ വിശ്വാസികളായ പെൺകുട്ടികളെ ഇരയാക്കുന്നതായും ഗുരുതര ആരോപണമാണ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ലത്തിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. മതസൗഹാർദ്ദം നിലനിന്നു പോരുന്ന കേരളം സമൂഹത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നത് അപകടകരമാണെന്നും ജാതി മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നതു ആധുനിക കാലഘട്ടത്തില്‍ വിരളമാണ് എന്നും പി ടി തോമസ് പറഞ്ഞു. ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്തെത്തുകയും യൂണിറ്റിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിലപാടെടുക്കുകയും ചെയ്തിരുന്നു.