കുറവിലങ്ങാട്: പാലാ രൂപതാ ബിഷപ്പിനു ഐക്യദാർഢ്യവുമായി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ ഇടവകയിലെ വിശ്വാസ സമൂഹം.
നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു ഐക്യദാർഢ്യവുമായി ഇന്നലെ എല്ലാ വിശുദ്ധ കുർബാനയ്ക്ക് ശേഷവും വിശ്വാസികൾ ഐക്യദാർഡ്ഡ്യപ്രതിജ്ഞ നടത്തി. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലത്തിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുന്നതിനിടെയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പരാമർശം നടത്തിയത്.
സമകാലീക കേരളവും ക്രൈസ്തവ സുമുദായവും നേരിടുന്ന ഗൗരവ പ്രശനങ്ങളാണ് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടിയതെന്നു ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു.