പാലാ ബിഷപ്പിന്റെ വിവാദ പരാമർശം: സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി.


കട്ടപ്പന: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക്ക് ജിഹാദ് വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി. 



















സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്യാൻ പറ്റുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും സർക്കാർ ചെയ്യുന്നതിൽ എന്തെങ്കലിലും വീഴ്ച്ചയുണ്ടായാൽ അതിനെ കുറ്റം പറഞ്ഞാൽ മതിയെന്നും മുഖ്യമന്ത്രി വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമല്ല എന്നും അദ്ദേഹം പറഞ്ഞു.