പാമ്പാടി സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.


കാസർഗോഡ്: കാസർഗോഡ് പെരിയയിൽ പാമ്പാടി സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

 

 പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനു(22) ആണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം. 9 മാസം പ്രായമായ പെൺകുഞ്ഞും ഇവർക്കുണ്ട്.