കോട്ടയം: പുരാവസ്തു വില്പനക്കാരാണെന്ന വ്യാജേന പലരിൽ നിന്നായി പണം തട്ടിയ മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ പാലാ സ്വദേശിയുടെ പരാതിയിൽ ക്രൈബ്രാഞ്ച് മോൻസൺ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലാ സ്വദേശിയായ രാജീവ് ശ്രീധറാണ് മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയിരിക്കുന്നത്. 1.68 കോടി തട്ടിയെടുത്തതായാണ് പരാതി. രാജീവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മോൻസണെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ മോൻസൺ മാവുങ്കലിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ കൂടുതൽ പേരാണ് പരാതികളും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 6 പേരിൽ നിന്നായി 10 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പുരാവസ്തു തട്ടിപ്പ്: പാലാ സ്വദേശിയുടെ പരാതിയിൽ ക്രൈബ്രാഞ്ച് മോൻസൺ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.