കോട്ടയം: പുരാവസ്തു വില്പനക്കാരാണെന്ന വ്യാജേന പലരിൽ നിന്നായി പണം തട്ടിയ മോൻസൺ മാവുങ്കലിനെതിരെ പരാതിയുമായി പാലാ സ്വദേശി. ഇന്നലെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ കൂടുതൽ പേരാണ് പരാതികളും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലാ സ്വദേശിയായ രാജീവ് ശ്രീധറാണ് മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയിരിക്കുന്നത്. 1.68 കോടി തട്ടിയെടുത്തതായാണ് പരാതി. ചേർത്തല വല്ലയിൽ മാവുങ്കൽ മോൻസൺ മാവുങ്കലിനെ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 6 പേരിൽ നിന്നായി 10 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ഇതേത്തുടർന്ന് ഇയാൾക്കെതിരെ നിരവധി പരാതികളും ആരോപണങ്ങളുമാണ് ഉയർന്നിരിക്കുന്നത്. രാജകുടുംബങ്ങൾക്ക് പുരാവസ്തുക്കൾ നൽകിയതായും പണം ലഭിച്ചതായും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
പുരാവസ്തു തട്ടിപ്പ്: മോൻസൺ മാവുങ്കലിനെതിരെ പരാതിയുമായി പാലാ സ്വദേശി.