ഓപ്പറേഷൻ പി ഹണ്ട്: കോട്ടയം ജില്ലയിൽ വ്യാപക റെയ്‌ഡ്‌, അൻപതോളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.


കോട്ടയം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ളീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു. കോട്ടയം ജില്ലാപോലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശാനുസരണം നടന്ന റെയ്‌ഡിൽ അൻപതോളം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും രണ്ടു പേർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഓ മാർക്ക് ജില്ലാപോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. വരുംദിവസങ്ങളിലും കുട്ടികൾക്കെതിരെയുള്ള അശ്ളീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നു ജില്ലാപോലീസ് മേധാവി അറിയിച്ചു. റെയ്‌ഡിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാർ, ജില്ലയിലെ സബ് ഡിവിഷൻ ഡി.വൈ.എസ്.പി മാർ, എസ്.എച്ച്.ഓമാർ എന്നിവർ പങ്കെടുത്തു.