ഇനി കോട്ടയത്തെ മരങ്ങളുടെ പേരും ശാസ്ത്രീയ നാമവുമറിയാം ഒറ്റ സ്കാനിലൂടെ!


കോട്ടയം: കോട്ടയത്തിനു പൊള്ളുന്ന ചൂടിന്റെ നാളുകളിൽ തണലേകുന്ന മരങ്ങളുടെ പേരും ശാസ്ത്രീയ നാമവുമറിയാം ഇനി ഒറ്റ സ്കാനിലൂടെ. പലപ്പോഴും ചൂട് കാലത്ത് മരത്തണലുകളിൽ ചില നിമിഷങ്ങൾ വിശ്രമിക്കുമ്പോൾ ചിലപ്പോഴെങ്കിലും പലരും ചിന്തിച്ചിട്ടുണ്ടാകും ഈ മരങ്ങളുടെയൊക്കെ പേരുകൾ എന്താണെന്ന്.

 

 ഇനി കോട്ടയത്തെത്തുന്നവർക്ക് മരത്തണലുകളിൽ വിശ്രമിക്കുന്നതിനൊപ്പം പേരും ശാസ്ത്രീയ നാമവുമറിയാം. മരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ ഇനി മരങ്ങളുടെ വിവരങ്ങൾ ഈസിയായി മനസ്സിലാക്കാം.

ക്യൂ ആര്‍ കോഡ് നെയിം പ്ലേറ്റുകള്‍ സ്ഥാപിക്കുന്ന പരിപാടി കോട്ടയം നഗരസഭാ പാർക്കിൽ രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. വനം വകുപ്പും കോട്ടയം സാമൂഹിക വനവത്കരണവിഭാഗവും സി.എം.എസ്.കോളേജും കോട്ടയം മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് ആകർഷകവും നവീനവുമായ ഈ പദ്ധതി നടപ്പിലാക്കുന്നത്.