കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: സെപ്റ്റംബർ 12 മുതൽ 14 വരെ യെല്ലോ അലെർട്ട്.


കോട്ടയം: കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  സാധ്യത കണക്കിലെടുത്തു ജില്ലയിൽ 3 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 12,13,14 തീയതികളിലാണ് കോട്ടയം ജില്ലയിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മഴ സാധ്യത പ്രവചനമനുസരിച്ചാണ് നടപടി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ  കൊണ്ട് അർത്ഥമാക്കുന്നത്.