തിരുവിതാംകൂറിൽആദ്യമായി സ്പുട്നിക്ക് കോവിഡ് പ്രതിരോധ വാക്സിൻ കാരിത്താസിൽ, ബുക്കിങ് ആരംഭിച്ചു.


കോട്ടയം: മദ്ധ്യതിരുവിതാകൂറിൽ ആദ്യമായി സ്പുട്നിക്ക് കോവിഡ് പ്രതിരോധ വാക്സിൻ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ ലഭ്യമായി തുടങ്ങി.

 

 വാക്സിൻ വിതരണം ഈ ആഴ്ച്ച തന്നെ ആരംഭിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് അറിയിച്ചു. കോവിൻ പോർട്ടൽ വഴിയും സ്പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്സിൻ സ്വീകരിക്കാവുന്നതാണ്.

 

 1145 രൂപയാണ് വാക്സിന്റെ നിരക്ക്. ഒന്നാം ഡോസ് സ്വീകരിച്ചതിനു ശേഷം 21 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ടത്. 

കൂടുതൽ വിവരങ്ങൾക്ക്: 0481 2790025