കോട്ടയം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറിഎം സെക്കണ്ടറി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഫഗങ്ങളിലെ അധ്യാപകർക്കാണ് അവാർഡ് ലഭിച്ചത്.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജില്ലയിൽ 3 അധ്യാപകർ അവാർഡിന് അർഹരായി.
പ്രൈമറി വിഭാഗത്തിൽ കോട്ടയം കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി സ്‌കൂളിലെ ഹെഡ്മാസ്റ്ററായ ബിനു ജോയ് അർഹനായി. സെക്കണ്ടറി വിഭാഗത്തിൽ കോട്ടയം മാന്നാനം സെന്റ് ഇഫ്രേംസ് എച് എസ് എസ് ഹെഡ്മാസ്റ്ററായ മൈക്കിൾ സിറിയക്ക് അർഹനായി. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പാമ്പാടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ രതീഷ് ജെ ബാബു അർഹനായി.