തൊടുപുഴ: അരിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പാലാ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. പാലാ സ്വദേശിയായ ജോമോൻ ജേക്കബ്ബ് ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തൊടുപുഴയ്ക്ക് സമീപം തെക്കുംഭാഗത്ത് വെച്ചാണ് ബൈക്കിൽ അരിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ജോമോൻ പോലീസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടതായാണ് വിവരം. അരിസഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ഇയാളുടെ പക്കൽ നിന്നും രണ്ടു കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.
അരിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; പാലാ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.