കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു തലയാഴം ഗ്രാമപഞ്ചായത്ത്.


വൈക്കം: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു തലയാഴം ഗ്രാമപഞ്ചായത്ത്. തലയാഴം ഗ്രാമപഞ്ചായത്തിൽ പതിനെട്ടുവയസ്സിനുമേൽ പ്രായമുള്ളവരിൽ വാക്സിനെടുക്കാൻ വിമുഖത കാണിച്ചവരും കോവിഡ് ബാധിതരായി  നിശ്ചിത ദിവസം കഴിയാത്തവരും ഒഴികെയുള്ള  മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്സിനും ആദ്യ ഡോസെടുത്ത് 84 ദിവസം പൂർത്തീകരിച്ച മുഴുവൻ ആളുകൾക്കും വാക്സിൻ നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബിനിമോൻ പറഞ്ഞു. 

 

 20713 ആണ് പഞ്ചായത്തിലെ ആകെ ജനസംഖ്യ. 16660 പേർക്കാണ് വാക്സിൻ സ്വീകരിക്കാൻ യോഗ്യതയുള്ളത്. ഇവരിൽ 16354 പേർക്ക് വാക്സിൻ നൽകി. 98 പേർ വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖത കാട്ടി. 208 പേരാണ് നിലവിൽ കോവിഡ് ബാധിതരായിട്ടുള്ളത്. ഇതോടെ 98.16 ശതമാനം പേർക്ക് വാക്സിൻ നൽകി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് തലയാഴം ഗ്രാമപഞ്ചായത്ത്. 

തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളായി സംഘടിപ്പിച്ച മെഗാ വാക്സിനേഷൻ ക്യാമ്പയിനിലൂടെയാണ് ഇത് സാധ്യമാക്കിയത്. ഇതിനായി തലയാഴം ഗ്രാമപഞ്ചായത്ത്‌ ഉല്ലല പള്ളിയുടെ ജൂബിലി മെമ്മോറിയൽ ഹാളിൽ  പ്രേത്യേക വാക്സിനേഷൻ ക്യാമ്പുകളാണ് ഒരുക്കിയത്. പ്രതിദിനം  ആയിരത്തോളം പേർക്കാണ് വാക്സിനേഷൻ നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ  ഡോ. ജ്യോൽസ്ന ബഷീർ, അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർമാരായ ഡോ. നീരജ, ഡോ. ചാന്ദ്നി, ജെ എച് ഐ മാർ, നഴ്‌സുമാർ, ആശാപ്രവർത്തകർ എന്നിവരെ പഞ്ചായത്ത്‌ കമ്മിറ്റി ചേർന്ന് ആദരിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ്‌ ഓഫ് വൈക്കം ലേക്‌സിറ്റിയുടെ പ്രസിഡന്റ് അനിൽ തോമസ് ആശവർക്കർമാർക്ക് യൂണിഫോം കോട്ടുകൾ വിതരണം ചെയ്തു. തലയാഴം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ. ബിനിമോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സിനിസലി, സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാന്മാരായ സെബാസ്റ്റ്യൻ, രമേഷ് പി ദാസ്, ഷീജഹരിദാസ്, മെമ്പർമാരായ എസ്. ദേവരാജൻ മധു.റ്റി, കെ.എസ്. പ്രീജു , ഉദയപ്പൻ, കൊച്ചുറാണി, ഷീജ ബൈജു, റോസി ബാബു, റോട്ടറി ക്ലബ്‌ അംഗങ്ങളായ ബൈജുമാണി, ശ്രീഹരി, പഞ്ചായത്ത്‌ സെക്രട്ടറി ഉഷാകുമാരി, ഷൈലജ തുടങ്ങിയവർ സംസാരിച്ചു.