ലോകഹൃദയദിനത്തിന്റെ സന്ദേശവുമായി കോട്ടയം നഗരത്തിലേക്ക് കാരിത്താസ് ആശുപത്രിയുടെ സൈക്ലോത്തൺ.



കോട്ടയം: കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക ഹൃദയദിനത്തോടനുബന്ധിച്ചു ഹൃദയദിനത്തിന്റെ സന്ദേശവുമായി കോട്ടയം നഗരത്തിലേക്ക് കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ സൈക്ലോത്തൺ സംഘടിപ്പിച്ചു.

ലോകഹൃദയദിനത്തിന്റെ സന്ദേശം ജനങ്ങളിൽ ഏത്തിക്കുന്നതിന്റെ ഭാഗമായാണ് കാരിത്താസ് ആശുപത്രയിൽ നിന്ന് ആരംഭിച്ചു കോട്ടയം നഗരത്തിലൂടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും യുവജനങ്ങളും പങ്കെടുക്കുന്ന സൈക്ലോത്തൺ സംഘടിപ്പിച്ചതെന്ന് കാരിത്താസ് ആശുപത്രി ഡയക്ടർ ഫാ. ഡോ.ബിനു കുന്നത്ത് പറഞ്ഞു.

ഞായറാഴ്ച രാവിലെ 7 മണിക്ക് കാരിത്താസ് ആശുപത്രയിൽ നിന്ന് ആരംഭിച്ച സൈക്ലോത്തൺ കോട്ടയം സബ് കളക്ടർ രാജീവ് കുമാർ ചൗധാരി ഫ്ലാഗ് ഓഫ് ചെയ്തു. ഡയക്ടർ ഫാ. ഡോ.ബിനുകുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോട്ടയം ഡിവൈഎസ്പി സന്തോഷ്കുമാർ, ജില്ലാ സിഎഫ്എൽടിസി നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ, ഡോ. ജോണി ജോസഫ്, ജില്ലാ ആരോഗ്യവകുപ്പ് മീഡിയ ഓഫീസർ ഡോമി ജോസഫ്, ഡോ. ബോബൻ തോമസ്, ഡോ. ജോബി കെ തോമസ് എന്നിവർ പങ്കെടുത്തു. 



കാരിത്താസ് ആശുപത്രി കാമ്പസിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി ഗാന്ധിനഗർ, മെഡിക്കൽ കോളേജ്, പനമ്പലം, വാരിശ്ശേരി, ചുങ്കം വഴി തിരുനക്കര ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും യുവജനങ്ങളും പങ്കെടുത്ത സൈക്ലോത്തൺ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ പോലീസ് സേന, കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ, കോട്ടയം സൈക്ലിങ് ക്ലബ്, ഡക്കത്തലോൺ, എമർജിങ് സൈക്ലിങ് ഓർഗനൈസേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ലോക ഹൃദയദിനത്തോടനുബന്ധിച്ചു ജില്ലാ ആരോഗ്യ വകുപ്പുമായി ചേർന്ന് വിപുലമായ പരിപാടികൾ കാരിത്താസ് ആശുപത്രി നടപ്പിൽ വരുത്തുമെന്ന് കാരിത്താസ് ആശുപത്രി ഡയക്ടർ ഫാ. ഡോ.ബിനു കുന്നത്ത് അറിയിച്ചു. ലോക ഹൃദയദിനമായ സെപ്തംബർ 29 ബുധനാഴ്ച കാരിത്താസ് എഡ്യുസിറ്റിയിൽ വച്ച് ലോകഹൃദയ ദിനം വിപുലമായ പരിപടികളോടെ ആഘോഷിക്കും എന്നും അദ്ദേഹം പറഞ്ഞു. ലോക ഹൃദയദിനമായ  സെപ്തംബർ 29 ബുധനാഴ്ച്ച കാരിത്താസ് എഡ്യുസിറ്റിയിൽ വൈകുന്നേരം 3 മണിക്ക് ചേരുന്ന പ്രേത്യേക പരിപാടിയിൽ ഹൃദയ ആരോഗ്യ ചികിത്സാ രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച കോട്ടയം ജില്ലയിലെ 10 ഡോക്ടർമാരെ കാരിത്താസ് ഡയമണ്ട് ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. മുൻ സുപ്രീംകോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും.