വൈക്കം: വൈക്കത്ത് അയല്‍വാസികളായ യുവാവിനെയും യുവതിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വൈക്കം ചെമ്പ് കൊച്ചങ്ങാടിയിലാണ് ആള് താമസമില്ലാത്ത കാടുപിടിച്ച പ്രദേശത്താണ് യുവാവിനെയും യുവതിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്.
കുലശേഖരമംഗലം സ്വദേശി ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന് അമര്‍ ജിത്ത്(23), കുലശേഖരമംഗലം സ്വദേശിനീ വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമര്‍ ജിത്ത് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞതും കൃഷ്ണപ്രിയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയുമാണ്. ഇരുവരും പ്രണയത്തിലായിരുന്നതായും ഇവരുടെ പ്രണയത്തിനു വീട്ടുകാരുടെ എതിർപ്പ് വന്നതുമാകാം മരണകാരണമെന്നാണ് പോലീസ് കരുതുന്നത്. ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആള് താമസമില്ലാത്ത കാടുപിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.