കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്: സംസ്ഥാനത്ത് തിയേറ്റർ തുറക്കാൻ അനുമതി,വിവാഹ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ചു സർക്കാർ. സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയായി. ഈ മാസം 25 മുതൽ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കും. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 2 ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം. തിയേറ്ററുകളിൽ എ സി പ്രവർത്തിപ്പിക്കാനും സെക്കന്റ് ഷോയ്ക്കും അനുമതി നൽകി. വിവാഹ-മരണാനന്തര ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. മുൻപ് 20 പേർക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. തിയേറ്ററുകൾ തുറക്കുന്നതിന് മാർഗ്ഗരേഖ തയ്യാറാക്കും. ഇൻഡോർ സ്റ്റേഡിയങ്ങളും തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതിയായി.ഇവിടങ്ങളിലെ ജീവനക്കാർ 2 ഡോസ് വാക്സിൻ സ്വീകരിച്ചവരാകണാം.