കോട്ടയം: ഗാർഹിക ഉറവിട മാലിന്യനിർമാർജനത്തിനായി വാഴൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന ബയോ കമ്പോസ്റ്റർ ബിന്നിന്റെ വിതരണം ആരംഭിച്ചു. ബോധവൽക്കരണ വീഡിയോ പ്രകാശനവും നടന്നു.
ബയോ കമ്പോസ്റ്റർ ബിൻ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.എം. ഗിരീഷ് കുമാറും വീഡിയോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.എം. ജോണും നിർവഹിച്ചു. ഗാർഹിക ഭക്ഷ്യ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്‌കരിച്ച് ജൈവവളമാക്കുന്ന പദ്ധതിയാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 8.60 ലക്ഷം രൂപ ചെലവിൽ നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, വൈസ് പ്രസിഡണ്ട് സിന്ധു ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ തോമസ് വെട്ടുകലിൽ, ഡി സേതുലക്ഷ്മി, ശ്രീകാന്ത് പി. തങ്കച്ചൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഓമന അരവിന്ദാക്ഷൻ ജിജി നടുവത്താനി, നിഷ രാജേഷ് സൗദാ ഇസ്മയിൽ, ഡെൽമ ജോർജ്, എസ്. അജിത് കുമാർ, ജിബി പൊടിപാറ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ ഗീത പുരുഷോത്തമൻ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മഞ്ജുള, വി.ഇ.ഒമാരായ മഹേഷ് ബാലചന്ദ്രൻ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.