കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളായി ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയാണ്.
അതേസമയം ജില്ലയിൽ രോഗമുക്തി നിരക്ക് ഉയർന്നു. ജില്ലയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണവും ആനുപാതികമായി വർധിച്ചിട്ടുണ്ട്.
അതേസമയം ജില്ലയിൽ രോഗമുക്തി നിരക്ക് ഉയർന്നു. ജില്ലയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണവും ആനുപാതികമായി വർധിച്ചിട്ടുണ്ട്.
പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.