പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ രണ്ടാമത് മെഗാ കോവിഡ് വാക്സിനേഷൻ ക്യാമ്പ് 24 ന്.


 പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ രണ്ടാം മെഗാ കോവിഡ് വാക്സിനേഷനുള്ള ഒരുക്കങ്ങളായി. ആദ്യഘട്ടത്തിൽ ഒറ്റ ദിവസം മൂവായിരം പേർക്ക് കുറഞ്ഞ ചെലവിൽ വാക്സിനേഷൻ നൽകി ശ്രദ്ധ പിടിച്ചുപറ്റിയ മാർസ്ലീവാ മെഡിസിറ്റി ഇത്തവണ അയ്യായിരം പേർക്ക് ഒറ്റ ദിവസം വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. 24-നാണ് രണ്ടാം ഘട്ട മെഗാ വാക്സിനേഷൻ ക്യാമ്പ് നടക്കുന്നത്. വിദഗ്ധരായ ഇരുപതോളം ഡോക്ടർമാരുടെയും ഇരുനൂറോളം മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിലാണ് രണ്ടാം ഘട്ട മെഗാ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടക്കുന്നത്. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് പൊതു ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ മാത്രം അഞ്ച് വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ആധാർ കാർഡുമായി എത്തുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷനും സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.  

ഇനിയും കോവിഡ് വാക്സിൻ എടുക്കാത്തവർ ഒക്ടോബർ 24 നു രാവിലെ 9.30 മുതൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ആരംഭിക്കുന്ന രണ്ടാം ഘട്ട മെഗാ കോവിഡ് വാക്സിനേഷൻ ഡ്രൈവിൽ പങ്കെടുക്കാം. ഇതോടൊപ്പം തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെയും വാക്സിൻ എടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. വാക്സിന്റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും ആശുപത്രിയിൽ ലഭ്യമാണ്. cowin.gov.in ൽ ലോഗിൻ ചെയ്തതിനു ശേഷം 686584 എന്ന പിൻ കോഡ് ഉപയോഗിച്ച് സെർച്ച് ചെയ്ത് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പൊതുജനങ്ങൾക്ക് സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനു പുറമെ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 650 രൂപാ മാത്രമേ വാക്സിന്റെ വിലയായി ഈടാക്കുന്നുള്ളൂ. 

വാക്സിൻ എടുക്കാൻ വരുന്നവർ ആധാർ കാർഡ് കയ്യിൽ കരുതാൻ മറക്കരുത്. ഇതിനോടകം തന്നെ 12,000 ത്തിൽപ്പരം ആളുകളാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നിന്നും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത്. രണ്ടാം മെഗാ വാക്സിൻ വിതരണത്തിന് ആശുപത്രി പൂർണ്ണസജ്ജമാണെന്നും എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും അനുസരിച്ചുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അറിയിച്ചു