എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു എരുമേലിയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ എരുമേലി സന്ദർശിച്ചു.
തീർത്ഥാടകരെത്തുന്ന എരുമേലി വലിയ അമ്പലം, വാവർ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കളക്ടർ സന്ദർശനം നടത്തി. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി. മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം 30 നു അവലോകന യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു.മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, പമ്പാവാലി, കണമല കണമലപാലം, മൂക്കൻപെട്ടി പാലം, എന്നിവിടങ്ങൾ കളക്ടർ സന്ദർശിച്ചു. എരുമേലിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.പി. സതീശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.