കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ, വണ്ടൻപതാലിൽ മണ്ണിടിഞ്ഞു, എരുമേലി മുണ്ടക്കയം റോഡിൽ വെള്ളം കയറി.


മുണ്ടക്കയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തം. ഇന്ന് ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് ജില്ലയുടെ കിഴക്കൻ മേഖലയായ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളിൽ ശക്തമായ മഴ ആരംഭിച്ചത്.  മുണ്ടക്കയം മേഖലയിൽ റോഡിൽ വെള്ളം കയറി. വണ്ടൻപതാലിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.  എന്നാൽ മേഖലയിൽ ചെറിയ ഉരുൾ പൊട്ടിയതായി സംശയിക്കുന്നതായി നാട്ടുകാർ ആശങ്കപ്പെടുന്നുണ്ട്. കിഴക്കൻ മേഖലകളിൽ നിന്നും വെള്ളത്തിന്റെ വരവ് കൂടുതലായതിനാൽ മണിമലയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു തുടങ്ങി. എരുമേലി മുണ്ടക്കയം റോഡിൽ കരിനിലത്ത് വെള്ളം കയറി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മുണ്ടക്കയം കോസ് വെയിൽ മുട്ടത്തക്കവിധം വെള്ളം ഉയർന്നു. കൂട്ടിക്കൽ മേഖലയിലും മഴ ശക്തമാണ്. മഴ ശക്തമായതോടെ തോട്ടിൽ വെള്ളം കയറി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.