കനത്ത മഴ: കോട്ടയം ജില്ലയിൽ മഴ ശക്തം, നദികളിൽ ജലനിരപ്പ് ഉയരുന്നു.


കോട്ടയം: ഇന്നലെ അർദ്ധരാത്രിയോടെ ആരംഭിച്ച മഴ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇന്ന് വെളുപ്പിന് മുതൽ ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. ശക്തമായ മഴയ്ക്കൊപ്പം കാറ്റും ജില്ലയിൽ ശക്തമാണ്. മഴ ശക്തമായതോടെ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. ജില്ലയുടെ മുഴുവൻ മേഖലകളിലും മഴ ശക്തമാണ്. അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.