എരുമേലി എയ്ഞ്ചൽ വാലിയിൽ ഉരുൾപൊട്ടൽ: സ്കൂൾ ബസ്സ്‌ ഒഴുക്കിൽപ്പെട്ടു, റോഡ് തകർന്നു, ഓട്ടോയും ഇരുചക്ര വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു, നിരവധി നാശനഷ്ടങ്ങൾ.


എരുമേലി: കനത്ത മഴയെ തുടർന്ന് എരുമേലിയുടെ കിഴക്കൻ മേഖലയായ എയ് ഞ്ചൽ വാലിയിൽ ഉരുൾപൊട്ടി. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ചെത്തുകയായായിരുന്നു.

സന്തോം സ്കൂളിന്റെ ബസ്സാണ് ഒഴുക്കിൽപ്പെട്ടത്. ഓട്ടോയും ഇരുചക്ര വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. കനത്ത മഴയിൽ റോഡിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നിരവധി കൃഷിയിടങ്ങളിൽ വെള്ളം കയറി കൃഷി നാശം സംഭവിച്ചിട്ടുണ്ട്. അഞ്ചോളം വീടുകളിൽ വെള്ളം കയറുകയും ചില വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുകയും ചെയ്തു. കല്ലുകൾ ഒഴുകിയെത്തിയതോടെ റോഡും തകർന്നിരിക്കുകയാണ്. രണ്ടു മേഖലകളിൽ ഉരുൾപൊട്ടിയതായാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലത്ത് പ്രദേശവാസികൾ രക്ഷപ്രവർത്തനം നടത്തുന്നുണ്ട്. റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് ശേഷം എരുമേലിയുടെ കിഴക്കൻ മലയോര മേഖലകളിൽ അതിശക്തമായ മഴയാണ് ഉണ്ടായത്.